ആദിമസൃഷ്ടി നബി(സ്വ)തങ്ങളുടെ
പ്രകാശമാണെന്നത് ‘പ്രകാശവും പ്രാഥമ്യവും’ എന്ന ലേഖനത്തില്‍
നിന്ന് മാന്യ സന്ദര്‍ശകര്‍ മനസ്സിലാക്കി അവിടുന്ന് പ്രവാചകന്മാരുടെ
നേതാവെന്ന നിലയില്‍ ഉന്നതമായ പദവിക്കര്‍ഹരാണ്. അവരുടെ
ഭൌതികമായ നിയോഗത്തി ന് മുമ്പെ തന്നെ നബി(സ്വ)ക്ക് പ്രവാചകത്വപദവി
നല്‍കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ പ്ര വാചകത്വ
പദവിയിലേക്കുള്ള ആരോഹണത്തിന്റെ പ്രാഥമ്യത്തെ കുറിച്ച് അല്‍പ്പം ചര്‍ച്ച
ചെയ്യുകയാണിവിടെ.
ഇര്‍ബാള്ബ്നുസാരിയ(റ)വില്‍ നിന്നു നിവേദനം : നബി(സ്വ) തങ്ങള്‍ പറഞ്ഞു: “ഞാന്‍ അ ല്ലാഹുവിങ്കല്‍ അന്ത്യപ്രവാചകനാണ്”. ആദം നബി(അ) മണ്ണില്‍ നിലീനമായിരിക്കുമ്പോള്‍ തന്നെ (അഹ്മദ്). മയ്സറ(റ)വില്‍ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എപ്പോഴാണ് അങ്ങ് പ്രവാചകനായത്’ എന്നു ഞാന്‍ നബി(സ്വ) തങ്ങളോട് ചോ ദിച്ചു അപ്പോള്‍ അവിടുന്നു പറഞ്ഞു: ‘ആദം(അ) ശരീരത്തിന്റെയും ശരീരിയുടെയും ഇടയിലായിരിക്കുമ്പോള്‍’(സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് എന്നര്‍ഥം) (അഹ്മദ്).
മറ്റൊരു നിവേദനത്തില്‍ മയ്സറ(റ) പറയുന്നതിങ്ങനെയാണ്: എന്റെ പ്രസ്തുത ചോദ്യത്തി ന് മറുപടിയായി നബി(സ്വ) പറഞ്ഞു: “അല്ലാഹു ഭൂമിയെ സൃഷ്ടിച്ചു. ആകാശങ്ങളെ ഏ ഴായി സൃഷ്ടിച്ചു ക്രമീകരിച്ചു. അര്‍ശും സൃഷ്ടിച്ചു. അതിന്റെ കാലുകളില്‍ മുഹമ്മദുര്‍റസൂ ലുല്ലാഹി ഖാതിമുന്നബിയ്യീന്‍ (മുഹമ്മദ് നബി(സ്വ) തങ്ങള്‍ അല്ലാഹുവിന്റെ ദൂതരും അന്ത്യ പ്രവാചകരുമാകുന്നു) എന്ന് എഴുതുകയുണ്ടായി. അല്ലാഹു സ്വര്‍ഗത്തെ സൃഷ്ടിച്ചു. ആദം(അ), ഹവ്വ(റ) എന്നിവരെ സ്വര്‍ഗത്തില്‍ താമസിപ്പിച്ചു. എന്റെ നാമം സ്വര്‍ഗ കവാടങ്ങളിലും ഇലകളിലും(സ്വര്‍ഗീയ) ഗോപുരങ്ങളിലും കൂടാരങ്ങളിലും എഴുതി വെച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ ആദം(അ) ആത്മാവിനും ശരിരത്തിനുമിടയിലായിരുന്നു. പിന്നീട് ആദം നബി(അ)മിനെ സൃഷ്ടിച്ച് ജീവന്‍ നല്‍കിയപ്പോള്‍ അദ്ദേഹം അര്‍ശിലേക്കു നോക്കി. അര്‍ശില്‍ എന്റെ നാമം എഴുതി വച്ചത് അദ്ദേഹം കാണുകയുണ്ടായി(ബൈഹഖി).
നബി(സ്വ) തങ്ങളുടെ പ്രവാചകത്വം ആദം നബി(അ)നെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ വിളംബരപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നു വ്യക്തമാണ്. ഹദീസ് നി രൂപണമേഖലയില്‍ ആക്ഷേപാര്‍ഹമാംവിധം ദുര്‍ബ്ബലീകരണവും നിര്‍മ്മിതിയാരോപണവും നടത്താറുള്ള അബുല്‍ ഫറജ് ഇബ്നുല്‍ ജൌസി തന്റെ കൃതിയായ ‘അല്‍വഫാ ബി അഹ് വാലില്‍ മുസ്വ്ത്വഫാ’ ആരംഭിക്കുന്നത് തന്നെ ഈ ഹദീസ് ഉദ്ധരിച്ചു കൊണ്ടാണ്.
ഇമാം ത്വബ്റാനി(റ)യും അബൂനുഐമും(റ)നിവേദനം ചെയ്ത ഹദീസ് ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നു: ഗ്രാമീണനായ ഒരാള്‍. “അങ്ങയുടെ പ്രവാചകത്വത്തിന്റെ തുടക്കമെന്തായിരുന്നു”എന്നു നബി(സ്വ)യോടാരാഞ്ഞു. അപ്പോള്‍ അവിടുന്നു പറഞ്ഞു. “എല്ലാ പ്രവാചന്‍മാ രില്‍ നിന്നും കരാര്‍ സ്വീകരിച്ച പ്രകാരം എന്നില്‍ നിന്നും കരാര്‍ സ്വീകരിക്കുകയായിരുന്നു”(അല്‍ഖസ്വാഇസ്വ്:1/8).
ഇമാം സുയുത്വി(റ)തന്റെ തഫ്സീറില്‍ എഴുതുന്നു: പ്രവാചകന്‍മാരില്‍ നിന്ന് കരാര്‍ സ്വീകരിച്ച പ്രകാരം എന്നില്‍ നിന്നും അല്ലാഹു കരാര്‍ സ്വീകരിച്ചു എന്നു പറഞ്ഞു കൊണ്ടു നബി(സ്വ) സൂറത്തുല്‍ അഹ്സാബിലെ ഏഴാം സൂക്തം പാരായണം ചെയ്തു: പ്രവാചകന്‍മാരില്‍ അങ്ങയില്‍ നിന്നും നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ എന്നിവരില്‍ നിന്നും നാം കരാര്‍ സ്വീകരിച്ച സന്ദര്‍ഭം സ്മരണീയമാണ്. അവരില്‍ നിന്നും നാം കഠിനമായ കരാര്‍ വാങ്ങുകയുണ്ടായി (ആശയം, അല്‍ അഹ്സാബ്:7) (തഫ്സീര്‍ അദ്ദുര്‍റുല്‍ മന്‍സൂര്‍:5/352).
ഇബ്നുഅബ്ബാസ്(റ) പറയുന്നു: “അങ്ങയുടെ കരാര്‍ എപ്പോഴാണ് സ്വീകരിക്കപ്പെട്ടത്” എന്നു നബി(സ്വ) തങ്ങളോട് അന്വേഷിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: “(ആദം(അ) ആത്മാവിനും ശരീരത്തിനും ഇടയിലായിരിക്കുമ്പോള്‍”(തഫ്സീര്‍ അദ്ദുര്‍റുല്‍ മന്‍സൂര്‍ 5/352).
ഇമാം തുര്‍മുദി, ഇമാം അഹ്മദ്, ഇമാം ഹാകിം(റ) തുടങ്ങിയവര്‍ തങ്ങളുടെ കൃതികളിലും ഇബ്നുകസീര്‍(റ) തഫ്സീറിലും അല്‍ ബിദായത്തുവന്നിഹായയിലും ഇബ്നു സഅദ്(റ) ത്വബഖാത്തിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.
പ്രാരംഭമെങ്ങനെ?
അബൂ ഉമാമ(റ) നബി(സ്വ) തങ്ങളോട്, പ്രാരംഭത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവിടുന്ന് “ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥനയും ഈസാ നബി(അ)ന്റെ സുവാര്‍ത്തയും എന്റെ ഉമ്മ കണ്ട പ്രകാശവും” എന്നു മറുപടി പറഞ്ഞത് ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസും ഉ പരിസുചിത ഹദീസും തമ്മില്‍ ആശയ വൈരുദ്ധ്യമില്ലെന്നു കൂടി ഇബ്നു കസീര്‍(റ) വിവരി ച്ചിട്ടുണ്ട്.
“ഇതിന്റെ(അബൂ ഉമാമ(റ)വിന്റെ ഹദീസിന്റെ) ആശയം, ജനങ്ങള്‍ക്കിടയില്‍ നബി(സ്വ) ത ങ്ങള്‍ക്കു കൂടുതല്‍ പ്രചാരവും പ്രസിദ്ധിയും ലഭിച്ചത് ഇബ്രാഹീം(അ) ന്റെ പ്രാര്‍ഥനയോടെയാണെന്നാണ്. കാരണം അദ്ദേഹമാണല്ലോ അറബികളുടെ പിതാവ്. ഈസാനബി(അ)ന്റെ സുവാര്‍ത്ത പ്രത്യേകം പരാമര്‍ശിച്ചത് അദ്ദേഹം ബനൂ ഇസ്റാഈലിലെ അവസാനത്തെ പ്രവാചകനാണ് എന്ന നിലക്കാണ്. ഇബ്രാഹീം(അ)ന്റെയും ഈസാ(അ)ന്റെയും ഇടക്ക് ധാ രാളം പ്രവാചകന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ നബി(സ്വ) തങ്ങളെക്കുറിച്ച് സന്തോഷ വാര്‍ത്തയറിച്ചിട്ടുമുണ്ട് എന്നത് ഇതിന് തെളിവാണ്”(അല്‍ബിദായതു വന്നിഹായ:2/393).
നബി(സ്വ) തങ്ങളുടെ നിയോഗത്തിനു മുമ്പുണ്ടായിരുന്ന വലിയൊരു ജനവിഭാഗമായിരുന്നുവല്ലൊ ബനൂ ഇസ്രാഈല്‍. അവരില്‍ ധാരാളം പ്രവാചകന്‍മാര്‍ നിയോഗിതരായിട്ടുണ്ട്. എന്നാല്‍ നബി(സ്വ) തങ്ങളുടെ തൊട്ടുമുമ്പു വന്നവരും അവരിലെ അവസാനത്തെ പ്രവാചകനും എന്ന നിലയില്‍ ജനങ്ങള്‍ക്ക് കൂടുതലറിയാവുന്ന പ്രവാചകനാണ് ഈസാ നബി(അ). മാത്രവുമല്ല ഈസാ നബി(അ)ന്റെ പേരിലുള്ള ക്രിസ്തുമതത്തിന്റെ വഴിയില്‍ ജീവിച്ചിരുന്നവര്‍ അക്കാലത്ത് ഹിജാസില്‍ തന്നെയുണ്ടായിരുന്നുതാനും. ആ നിലക്കാണ് ഈസാ നബി(അ)ന്റെ സുവാര്‍ത്ത പ്രാമുഖ്യത്തോടെ എടുത്തു പറഞ്ഞിട്ടുള്ളത്. ഈസാ(അ)ന്റെ പ്രവാചകത്വ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രധാന ദൌത്യമായിരുന്നു നബി(സ്വ) തങ്ങളെക്കുറിച്ചുള്ള സുവാര്‍ത്തയറിയിക്കല്‍. നബി(സ്വ) തങ്ങളുടെ ആഗമനത്തെക്കുറിച്ചു മറ്റൊരു പ്രവാചകരും സുവാര്‍ത്ത നല്‍കിയിട്ടില്ല എന്ന് ഇതിനര്‍ഥമില്ല. അതു പോലെ തന്നെയാണ് നബി(സ്വ) തങ്ങള്‍ തുടക്കത്തെക്കുറിച്ച് നല്‍കിയ ഈ വിവരണത്തിന്റെ അര്‍ഥവും. ആദ്യമുണ്ടായ തുടക്കത്തെയോ അറിയിപ്പുകളെയോ പ്രവചനങ്ങളെയോ നിഷ്പ്രഭമാക്കലല്ല.
ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥന പ്രത്യേകമായി പറഞ്ഞതിലും സമകാലപ്രസക്തമായിട്ടുള്ള ചില ആശയങ്ങള്‍ നമുക്ക് ഗ്രഹിക്കാനാവുന്നുണ്ട്. നബി(സ്വ) തങ്ങള്‍ നിയോഗിതരായ ആ ദ്യഘട്ടത്തിലെ പ്രത്യക്ഷ സമൂഹം അറബികളാണ്. അതിനാല്‍ തന്നെ അവരുമായി ബന്ധപ്പെട്ടതും അവരില്‍ പലര്‍ക്കും പരിചിതവും ആദരണീയവുമായ വ്യക്തിത്വം എന്ന നിലക്ക് ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥന ഉയര്‍ത്തിക്കാട്ടി. ഇബ്രാഹീം(അ) നേരത്തെ നിങ്ങള്‍ക്കായി നാഥനോട് പ്രാര്‍ഥിച്ചതിന്റെ സാധൂകരണവും ഫലവുമാണ് താനെന്നുകൂടി അവരെ ബോധ്യപ്പെടുത്തുകയായിരിക്കാം ഇതിന്റെ ലക്ഷ്യം.
ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥനയോടുകൂടിയാണ് മനുഷ്യര്‍ക്കിടയില്‍ നബി(സ്വ) തങ്ങളെക്കു റിച്ചു വ്യാപകമായ അറിവുണ്ടാവുന്നത്. ഇബ്രാഹീം(അ)ന്റെ പുത്രനായ യഅ്ഖൂബ് നബി(അ)മാണ് ബനൂ ഇസ്രാഈലിന്റെ പിതാവ്. ബനൂഇസ്രാഈലിലെ പ്രവാചകന്‍മാരാണ് മൂസാനബി(അ), ദാവൂദ് നബി(അ), ഈസാനബി(അ) എന്നിവര്‍. അവര്‍ക്കു നല്‍കിയ വേദങ്ങളി ല്‍ നബി(സ്വ)യെക്കുറിച്ചു നന്നായി വിവരിച്ചിട്ടുണ്ട്. ഇന്ന് അറിയപ്പെടുന്ന ബൈബിളുകളിലടക്കം അതു കാണാവുന്നതാണ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണല്ലോ വ്യത്യസ്ത മതവിശ്വാസികളായ ആളുകള്‍ നബി(സ്വ) തങ്ങളുടെ നിയോഗത്തെ പ്രതീക്ഷിച്ചിരുന്നത്.
ചുരുക്കത്തില്‍ എനിക്ക് മുമ്പ് കഴിഞ്ഞ് പോയ ‘പുണ്യപ്രവാചകന്‍മാരിലെ അവസാനത്തെ യാളും നിങ്ങളുടെ പൂര്‍വ്വപിതാവും എന്റെ നിയോഗത്തെക്കുറിച്ചു പ്രതീക്ഷയും ആഗ്രഹ വും താല്‍പര്യവും വിവരവുമുള്ളവരായിരുന്നു എന്നും. അതിന്റെയെല്ലാം സാക്ഷാത്ക്കാരമാണ് എന്റെ നിയോഗത്തിലൂടെ സാധിച്ചിരിക്കുന്നത്’ എന്നും നബി(സ്വ) തങ്ങള്‍ വ്യക്തമാക്കുകയാണ്; അതല്ലാതെ ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥനക്കു മുമ്പും ഈസാ(അ)ന്റെ സൂവാര്‍ത്തക്കു മുമ്പും ഞാനില്ല എന്നല്ല.
ഇബ്നുകസീര്‍(റ) തുടര്‍ന്ന് എഴുതുന്നു: “എന്നാല്‍ നബി(സ്വ) തങ്ങളെക്കുറിച്ചുള്ള വിവരം മറ്റു ലോകങ്ങളില്‍ ആദം(അ)ന്റെ സൃഷ്ടിപ്പിനു മുമ്പു തന്നെ പ്രസിദ്ധമായിരുന്നു. ഇമാം അ ഹ്മദ്(റ) ഉദ്ധരിക്കുന്നു: “ഇര്‍ബാള്ബ്നു സാരിയ(റ)വില്‍ നിന്നു നിവേദനം. “നബി(സ്വ) ത ങ്ങള്‍ പറഞ്ഞു: നിശ്ചയം, ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്, അന്ത്യപ്രവാചകനാണ്. ആദം (അ) അപ്പോള്‍ മണ്ണില്‍ നിലീനമായിരുന്നു. ഞാനെന്റെ പ്രാരംഭത്തെക്കുറിച്ച് നിങ്ങള്‍ക്കു പിന്നീട് വിവരിച്ചുതരുന്നതാണ്”(അല്‍ബിദായതു വന്നിഹായ: 2/393).
“നബി(സ്വ) തങ്ങളോട് ഒരാള്‍ വന്ന് ‘അല്ലാഹുവിന്റെ ദൂതരേ, എപ്പോഴാണ് അങ്ങ് നബിയായത്’ എന്നു ചോദിച്ചപ്പോള്‍ ജനങ്ങളെല്ലാം(അദ്ദേഹത്തോട്) സംസാരിക്കാതിരിക്കാന്‍ പറഞ്ഞു. അപ്പോള്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞു:”അവനെ വിട്ടേക്കൂ(അനുവദിക്കൂ) ആദം(അ) ആത്മാവിന്റെയും ശരീരത്തിന്റെയും ഇടയിലായിരിക്കെ ഞാന്‍ നബിയായിരുന്നു”(ത്വബ ഖാത്: 1/118).
മറ്റൊരിക്കല്‍ ഇതേ ചോദ്യത്തിനുത്തരമായി നബി(സ്വ) തങ്ങള്‍ പറഞ്ഞു: “ആദം(അ) ശരീരത്തിന്നും ആത്മാവിനും ഇടയിലായിരിക്കെ എന്നില്‍ നിന്നു കരാര്‍ സ്വീകരിച്ചപ്പോള്‍(ആണ് ഞാന്‍ പ്രവാചകനായത്)”(ത്വബഖാത്:1/118).
പ്രവാചകന്‍മാരില്‍ നിന്നു കരാര്‍ സ്വീകരിച്ചത് അവര്‍ സൃഷ്ടിക്കപ്പെട്ടതിനു ശേഷമാണ്. നബി(സ്വ) തങ്ങളില്‍ നിന്നു കരാര്‍ സ്വീകരിച്ചതും അവിടുത്തെ സൃഷ്ടിച്ചതിനു ശേഷം തന്നെയാണ്. അപ്പോള്‍ ആദൃ പ്രവാചകനും മനുഷ്യനുമായ ആദം(അ)നു മുമ്പ് നബി(സ്വ) ത ങ്ങള്‍ സൃഷ്ടിക്കപ്പെടുകയും കരാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇബ്നു ഉമര്‍(റ)വില്‍ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: ‘ആകാശാരോഹണ സന്ദര്‍ഭത്തില്‍’ ‘മുഹമ്മദുര്‍റസുലുല്ലാഹി’ എന്നെഴുതി വെക്കപ്പെടാത്ത ഒരു ആകാശത്തിലൂടെയും ഞാന്‍ സഞ്ചരിക്കുകയുണ്ടായിട്ടില്ല”(ബസ്സാര്‍).
ജാബിര്‍(റ)വില്‍ നിന്നു നിവേദനം:”സ്വര്‍ഗത്തിന്റെ വാതിലില്‍ ‘ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസുലുല്ലാഹി’ എന്ന് എഴുതിവച്ചിട്ടുണ്ട്”(ഇബ്നു അസാകിര്‍).
ഇബ്നു അബ്ബാസ്(റ)വില്‍ നിന്നു നിവേദനം. “നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തിലെ വൃക്ഷങ്ങളുടെ ഇലകളിലൊന്നിലും ‘ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി’ എന്നെഴുതി വെക്കാത്തതായി ഇല്ലതന്നെ”(അബുനുഐം: ഖസ്വാഇസ്വ്:1/13).
ഇതെല്ലാം നബി(സ്വ) തങ്ങളുടെ മഹത്വവും ആത്യന്തിക പൂര്‍ണതയും പ്രകടമാക്കുന്നതാണ്. മനസ്സിലാക്കിയവരൊക്കെ അതുള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. മഹാനായ ആദം(അ)മാണല്ലോ ആദൃമനുഷ്യന്‍. അദ്ദേഹം സന്ദിഗ്ധഘട്ടത്തില്‍ നബി(സ്വ) തങ്ങളെ തവസ്സുലാക്കി പ്രാര്‍ഥന നടത്തിയിട്ടുണ്ട്.
ഇമാം ഹാകിം(റ), ബൈഹഖി, ത്വബ്റാനി(റ) തുടങ്ങിയവര്‍ ഉമര്‍(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
“ആദം(അ) നബി(സ്വ) തങ്ങളെ തവസ്സുലാക്കി പ്രാര്‍ഥന നടത്തിയപ്പോള്‍ അല്ലാഹു ചോദിച്ചു: ‘ആദം എങ്ങനെയാണു നീ മുഹമ്മദിനെ അറിഞ്ഞത്? ഞാന്‍ മുഹമ്മദിനെ ശരീരരൂപത്തില്‍ സൃഷ്ടിച്ചിട്ടില്ലല്ലോ’? അപ്പോള്‍ ആദം(അ) പറഞ്ഞു:
“നാഥാ, നീ എന്നെ സൃഷ്ടിക്കുകയും എന്നില്‍ ആത്മാവ് നിക്ഷേപിക്കുകയും ചെയ്തപ്പോ ള്‍ ഞാന്‍ തലയുയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്റെ തൂണുകളില്‍ ‘ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുന്‍ റസൂലുല്ലാഹി’ എന്നെഴുതിവച്ചതായി കാണാന്‍ കഴിഞ്ഞു. നിന്റെ നാമത്തിനൊ പ്പം, നിനക്കേറ്റം ഇഷ്ടപ്പെട്ട സൃഷ്ടിയെയല്ലാതെ ചേര്‍ത്തെഴുതുകയില്ലെന്നു ഞാന്‍ മനസ്സിലാ ക്കി”.
അപ്പോള്‍ അല്ലാഹു പറഞ്ഞു: “ആദം, നീ സത്യം പറഞ്ഞു. നിശ്ചയം, മുഹമ്മദ് സൃഷ്ടികളി ല്‍ എനിക്കേറ്റവും പ്രിയങ്കരനാണ്. മുഹമ്മദ് ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ സൃഷ്ടിക്കില്ലായിരുന്നു” (ഖസ്വാഇസ്വ്:1/12).ഇതും നബി(സ്വ) തങ്ങളുടെ ദൌത്യത്തിന്റെ പ്രാഥമ്യമാണ് സൂചിപ്പിക്കുന്നത്.
സാര്‍വത്രിക നേട്ടം
നബി(സ്വ) തങ്ങളുടെ ദൌത്യവും നേതൃത്വവും ഗുണങ്ങളും നേട്ടങ്ങളും സ്ഥലകാലവിഭാഗ പരിമിതമല്ല. എല്ലാവര്‍ക്കും എല്ലാറ്റിനും നബി(സ്വ) തങ്ങളുടെ മഹദ്വിലാസങ്ങളുടെ ഗുണഫലങ്ങള്‍ ലഭ്യമാവണം. നബി(സ്വ) തങ്ങളുടെ സൃഷ്ടിപ്രാഥമ്യവും പ്രഥമപ്രവാചകത്വവും അ നിവാര്യമാണെന്ന് ഇത് താല്‍പര്യപ്പെടുന്നുണ്ട്. ഞാന്‍ ആദം സന്തതികളുടെ(മനുഷ്യരുടെ) ആകമാനം നേതാവാണ്’ എന്ന് അവിടുന്ന് വ്യക്തമാക്കിയതാണ്.
അബൂഹുറൈറ(റ)വില്‍ നിന്നു നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: “ഞാന്‍ ആദം സന്തതികളുടെ നേതാവാണ്; ഞാന്‍ അഹന്ത പറയുകയല്ല”(മുസ്ലിം)്വ
നേതൃപരമായ ഗുണഫലവിതരണത്തിനും പരിചരണ സമീപനങ്ങള്‍ക്കും യോഗ്യനായിരിക്കണം നേതാവ്. അനുയായികളുടെ കൂടെ നിന്നുകൊണ്ടാണത് കൂടുതലും സാധ്യമാവുന്നത്.അതിനാല്‍ തന്നെ നേതാവ് അനുയായികള്‍ക്ക് പരിചിതനായിരിക്കണം. അപ്പോഴേ അവര്‍ ക്ക് ആ നേതാവിനെ പ്രാപിക്കാനാവുകയുള്ളു. പ്രകൃതി നിയമങ്ങള്‍ മറികടന്നും അല്ലാതെയുമുള്ള സാന്നിദ്ധ്യം ഈ അസാധാരണ നേത്യത്വത്തിന് അനിവാര്യമാണ്. നബി(സ്വ) തങ്ങളുടെ പ്രഥമപ്രവാചക പദവിയും എല്ലാവരുടെയും നേതാവെന്ന പദവിയും സൃഷ്ടിപ്രാഥമ്യവും അനിവാര്യമായ ഈ സവിശേഷതകള്‍ക്കനുസൃതമാണ്.
വ്യതിരിക്തവും വിശിഷ്ടവുമായ ആത്മീയ പദവിയോടൊപ്പം മനുഷ്യധര്‍മ്മത്തെ സ്വീകരിക്കുക എന്നതും പ്രവാചകത്വത്തിന്റെ അനിവാര്യഘടകമാണ്. ആ നിലക്ക് മനുഷ്യധര്‍മ്മത്തി ന്റെ(കരളിന്റെ) ഏറ്റെടുക്കല്‍ ചടങ്ങിലും നബി(സ്വ)തങ്ങളായിരുന്നു ഒന്നാമതെന്നു കാണാം.
സയ്യിദ് മുഹമ്മദുല്‍ ബാഖിര്‍(റ)വിനോട് സഹ്ലുബ്നു സ്വാലിഹ് ചോദിച്ചു:”മുഹമ്മദ്നബി(സ്വ) തങ്ങള്‍ അവസാനമായി നിയോഗിതരായവരാണെന്നിരിക്കെ എങ്ങനെയാണ് അവിടുന്ന് എല്ലാ പ്രവാചകരെക്കാളും മുന്നിലാവുന്നത്?” അദ്ദേഹം പറഞ്ഞു: “നിശ്ചയം, അല്ലാഹു ആ ദം സന്തതികളില്‍ നിന്നു കരാര്‍ സ്വീകരിക്കുകയും അവരെത്തന്നെ അവര്‍ക്കു മേല്‍ സാ ക്ഷികളാക്കുകയും ചെയ്തുകൊണ്ട് ചോദിച്ചു: ഞാന്‍ നിങ്ങളുടെ നാഥനല്ലയോ? ഈ ചോ ദ്യത്തിന് ആദ്യം “അതേ” എന്നുത്തരം പറഞ്ഞത് നബി(സ്വ) തങ്ങളായിരുന്നു. നബി(സ്വ) തങ്ങള്‍ അവസാനമാണ് നിയോഗിക്കപ്പെടുന്നതെങ്കിലും ഇക്കാര്യത്തിലും പ്രവാചകന്‍ മാരുടെ മുന്നിലായിത്തീര്‍ന്നു”(അല്‍ഖസ്വാഇസ്വ്1/7).
കരാറിന്റെ പൊരുള്‍
പ്രഥമസൃഷ്ടി എന്ന നിലക്കു നബി(സ്വ) തങ്ങള്‍ ക്രമീകരിക്കപ്പെട്ട ജീവിതവും പദവിയും സിദ്ധിച്ചവരായിരുന്നു. അവിടുത്തെ പ്രകൃതത്തില്‍ തന്നെ ഇതു പ്രകടമാണ്. അവിടുത്തെ നേതൃ പദവിയുടെ പരിരക്ഷ സംബന്ധമായുള്ള അല്ലാഹുവിന്റെ ചില നിര്‍ദ്ദേങ്ങള്‍ ഇതു വ്യ ക്തമാക്കുന്നുണ്ട്. പ്രവാചകന്‍മാരില്‍ നിന്നു സ്വീകരിച്ചിട്ടുള്ള ഒരു കരാര്‍ ഈ നേതൃപദവി യെ ബോധ്യപ്പെടുത്തുന്നതും അംഗീകരിപ്പിക്കുന്നതുമാണ്. വിശുദ്ധ ഖുര്‍ആന്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്:
“പ്രവാചകന്‍മാരില്‍ നിന്ന് അല്ലാഹു കരാര്‍ സ്വീകരിച്ച സന്ദര്‍ഭം സ്മരണീയമാണ്. ‘ഞാന്‍ നിങ്ങള്‍ക്കു വേദവും ജ്ഞാനവും നല്‍കി. ശേഷം നിങ്ങളുടെ അടുക്കലുള്ളതിനെ വാസ്തവീകരിക്കുന്ന ദൂതന്‍ വന്നാല്‍ നിങ്ങള്‍ നിശ്ചയമായും ആ ദൂതനില്‍ വിശ്വസിക്കുകയും സ ഹായിക്കുകയും ചെയ്യേണ്ടതാണ് എന്നു പറഞ്ഞ ശേഷം അല്ലാഹു ചോദിച്ചു: ‘നിങ്ങള്‍ അം ഗീകരിച്ചുവോ? എന്നോട് ഈ ബാധ്യത ഏറ്റെടുത്തുവോ?’ അവരപ്പോള്‍ പറഞ്ഞു: “അതേ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു”. വീണ്ടും അല്ലാഹു പറഞ്ഞു: “നിങ്ങള്‍ സാക്ഷികളാവുക; ഞാനും നിങ്ങളോടൊപ്പം സാക്ഷികളില്‍പ്പെട്ടവനാണ്”(ആശയം; ആലുഇംറാന്‍: 81).
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഅബ്ബാസ്(റ), അലി(റ) തുടങ്ങിയവര്‍ വിവരിക്കുന്നു: “മുന്‍ പ്രവാചകന്മാരോട് അവരുടെ കാലത്ത് മുഹമ്മദ് നബി(സ്വ) തങ്ങള്‍ നിയോഗിതനായാല്‍ നബിയില്‍ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് കരാര്‍ ചെ യ്യാതെയും അവരുടെ അനുയായികളില്‍ നിന്നു കരാര്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കാതെയും ഒരു പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല” (തഫ്സീര്‍ ഇബ്നുകസീര്‍: 1/493).
ഈ കരാര്‍ കേവലം ഒരു അടിച്ചേല്‍പ്പിക്കലായിരുന്നില്ല. പശ്ചാത്തലവും കാര്യകാരണങ്ങളും വിവരിച്ച ശേഷം അതൊരനിവാര്യതയാണെന്നു ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു കരാര്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ എല്ലാ പ്രവാചകന്‍മാര്‍ക്കും നബി(സ്വ)യുടെ നിയോഗം, കാലഘട്ടം, പലായന സ്ഥലം, പ്രവാചകത്വ ദൃഷ്ടാന്തങ്ങള്‍, വിശേഷണങ്ങള്‍ തുടങ്ങി അറിയേണ്ടതെല്ലാം കൃത്യമായും വ്യക്തമായും അറിയാമായിരുന്നു. അതവര്‍ സമകാല സമൂഹത്തിനു പകരുകയും ചെയ്തിരുന്നു. ഈ അറിവിന്റെ അടിസ്ഥാനത്തില്‍ ഉടനെ നിയോഗിതനാവുന്ന ഒരു പ്രവാചകനെന്ന നിലയില്‍ അവര്‍ നബി(സ്വ) തങ്ങളെ കാത്തിരിക്കുകയുണ്ടായി എന്നതിനു ചരിത്രം സാക്ഷിയാണ്.