ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഒരു
സംഭവം ശ്രദ്ധിക്കുക. അബ്ദുല്ലാഹിബ്നു സാബിത്(റ) നിവേദനം:
“ഉമര്‍(റ) ഒരിക്കല്‍ നബി(സ്വ) തങ്ങളെ സമീപിച്ചു ചോദിച്ചു: ഞാന്‍
ബനൂഖൂറൈളയിലെ ഒരു ജൂതനെ കണ്ടപ്പോള്‍ അയാള്‍ എനിക്ക് തൌറാത്തിലെ
ചില വിവരങ്ങള്‍ എഴുതിത്തന്നു. ഞാനത് അങ്ങയ്ക്കു കാണിച്ചുതരട്ടെയോ റസൂലേ?.
അപ്പോള്‍ നബി(സ്വ) തങ്ങളുടെ മുഖ ത്ത് അതിനോടുള്ള നീരസം
പ്രകടമായി. അബ്ദുല്ല പറയുന്നു: ഞാനപ്പോള്‍ ഉമര്‍(റ)വിനോട്
‘നബി(സ്വ) തങ്ങളുടെ മുഖത്തെ ഭാവവ്യത്യാസം അങ്ങ് കാണുന്നില്ലേ’ എന്നു
ചോദിച്ചു അപ്പോള്‍ ഉമര്‍(റ) പറഞ്ഞു:”റളീനാ ബില്ലാഹി റബ്ബന്‍ വബില്‍
ഇസ്ലാമി ദീനന്‍ വബിമുഹമ്മദിന്‍(സ്വ) റസൂലാ”(അല്ലാഹുവിനെ
നാഥനായും ഇസ്ലാമിനെ മതമാ യും മുഹമ്മദ്(സ്വ) തങ്ങളെ ദൂതനായും
ഞങ്ങള്‍ പൊരുത്തപ്പെട്ടിരിക്കുന്നു). അപ്പോള്‍ നബി (സ്വ) തങ്ങളുടെ
മുഖത്ത് സന്തോഷം പ്രകടമായി. അവിടുന്ന് പറഞ്ഞു: “അല്ലാഹുവാണെ, മൂസാ(അ)
നിങ്ങള്‍ക്കിടയിലുണ്ടായിരിക്കുകയും എന്നിട്ട് നിങ്ങള്‍
അദ്ദേഹത്തെ അനുഗമിച്ച് എന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍
വഴിപിഴച്ചവരായിത്തീരുന്നതാണ്. നി ശ്ചയം, സമുദായത്തിന്റെ
അവകാശാംശമാണ് നിങ്ങള്‍. പ്രവാചന്‍മാരില്‍ നിന്നു നിങ്ങളുടെ
അവകാശാംശമാണ് ഞാന്‍” (തഫ്സീര്‍ ഇബ്നു കസീര്‍: 1/ 493).
ഇമാം സുബ്കി(റ)യുടെ വിവരണം: നബി(സ്വ) തങ്ങളുടെ അനുയായിയാവുക എന്ന അനി വാര്യതയില്‍ നിന്ന് ഒരു പ്രവാചകനും അല്ലാത്തവനും ഒഴിവല്ല. അത്രയും വ്യാപകമായ തലം നബി(സ്വ) തങ്ങളുടെ പ്രവാചകത്വത്തിനുണ്ട്.
പ്രസ്തുത ആയത്തിന്റെ(ആലും ഇംറാന്‍:81) വിശദീകരണത്തില്‍ ഇമാം സുബ്കീ(റ) അത്തഅ്ളീമു വല്‍മിന്ന:’ എന്ന ഗ്രന്ഥത്തില്‍ നടത്തിയ സുദീര്‍ഘമായ ചര്‍ച്ച ഇമാം സുയൂത്വി (റ) യും മുല്ലാ അലിയ്യുല്‍ ഖാരി(റ)യും മറ്റും ഉദ്ധരിച്ചിട്ടുണ്ട്.
“ഈ സൂക്തത്തില്‍ നബി(സ്വ) തങ്ങളുടെ ഉന്നതമായ പദവിയെ വളരെ വ്യക്തമായി മഹത്വപ്പെടുത്തുകയും പുകഴ്ത്തകയും ചെയ്യുന്നുണ്ട്. അതോടൊപ്പം നബി(സ്വ) തങ്ങളുടെ ആഗമനം അവരുടെ(പ്രവാചകന്‍മാരുടെ) കാലത്ത് സംഭവിക്കുകയാണെങ്കില്‍ ഈ നിര്‍ദ്ദേശം (വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണമെന്നത്) പാലിക്കുകയെന്നതും അവര്‍ക്കു ള്ള ദൌത്യമായിരിക്കും എന്നുണര്‍ത്തുകയും ചെയ്യുന്നു(അപ്പോഴുണ്ടായ ഒരു വഹ്യ് എന്ന നിലയില്‍ അതംഗീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരായിക്കും എന്നര്‍ഥം”).
“ഈ അടിസ്ഥാനത്തില്‍ നബി(സ്വ) തങ്ങളുടെ നുബുവ്വത്തും രിസാലത്തും ആദം(അ)ന്റെ കാലം മുതല്‍ അന്ത്യനാള്‍വരെയുള്ള സകല സൃഷ്ടികളിലേക്കുമായിരിക്കും. എല്ലാ പ്രവാചകന്‍മാരും അവരുടെ അനുയായികളും നബി(സ്വ) തങ്ങളുടെ അനുയായികളില്‍ ഉള്‍പ്പെടുന്നതുമാണ്. അങ്ങനെ വരുമ്പോള്‍ “എന്നെ സര്‍വ്വ ജനങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരിക്കുന്നു” എന്ന നബി വചനത്തിന്റെ പരിധിയില്‍ നിയോഗകാലം മുതല്‍ അന്ത്യനാള്‍ വരെയുള്ള ജനങ്ങള്‍ മാത്രമല്ല അവര്‍ക്കു മുമ്പുള്ള ജനങ്ങളും ഉള്‍പ്പെടുന്നതാണ്.
“ആദം(അ) ആത്മാവിനും ശരീരത്തിനും ഇടയിലായിരിക്കെ ഞാന്‍ നബിയായിരുന്നു” എ ന്ന നബി വചനത്തിന്റെ ആശയം ഇവിടെ കൂടുതല്‍ വ്യക്തമാവുന്നു. മുഹമ്മദ്(സ്വ)യെ പി ന്നീട് നബിയാക്കും എന്ന് അല്ലാഹുവിനറിയാമായിരുന്നു എന്നാണ് ഈ ഹദീസിന്റെ ഉദ്ദേ ശ്യമെന്ന് വ്യാഖ്യാനം നല്‍കിയവര്‍ യഥാര്‍ഥ ആശയത്തിലേക്കെത്തിയിട്ടില്ല. കാരണം അല്ലാഹുവിന്റെ ജ്ഞാനം സൂക്ഷ്മമാണ്. അത് എല്ലാ പ്രവാചകന്‍മാരുടെയും പ്രവാചകത്വത്തിന്റെ സമയവും കാലവും സ്വഭാവവും ഉള്‍ക്കൊള്ളുന്നതാണെന്നിരിക്കെ നബി(സ്വ) തങ്ങളുടെ പ്രവാചകത്വത്തെ അല്ലാഹുവിന് അറിയുമായിരുന്നു എന്ന നിലയില്‍ വ്യാഖ്യാനിക്കുന്നതിലര്‍ ഥമില്ല”.
“ഞാന്‍ അന്നേ നബിയായിരുന്നു’ എന്ന വചനം തന്നെ തങ്ങള്‍ പ്രവാചകരാണെന്ന കാര്യം സുസ്ഥിരമായിക്കഴിഞ്ഞതാണെന്ന് വ്യക്തമാക്കുന്നു. ഇതു കൊണ്ടാണല്ലോ അര്‍ശില്‍ മുഹമ്മദുറസൂലുല്ലാഹി എന്ന് എഴുതിവെക്കപ്പെട്ടതായി ആദം(അ) കണ്ടത്” (അല്‍ ഖസ്വാഇസ്വ;് 1/8, 9).
ഭാവിയില്‍ നബി(സ്വ) തങ്ങള്‍ പ്രവാചകനാകുമെന്ന ജ്ഞാനം അല്ലാഹുവിന്നുണ്ടായിരുന്നു എന്നാണ് ഇതിന്റെ അര്‍ഥമെങ്കില്‍ ആ പ്രഖ്യാപനത്തില്‍ പ്രത്യേകതയൊന്നുമില്ല. കാരണം, എല്ലാ പ്രവാചകന്‍മാരുടെയും നുബുവ്വത്തിനെക്കുറിച്ചുള്ള ജ്ഞാനം അല്ലാഹുവിന്നുണ്ടല്ലോ. നബി(സ്വ) തങ്ങളെക്കുറിച്ചുള്ള ഈ വിശേഷണം പ്രത്യേക ലക്ഷ്യത്തിലുള്ളതാണ്. നബി (സ്വ) തങ്ങള്‍ക്ക് അല്ലാഹുവിന്റെയടുക്കലുള്ള പദവിയും ആദരവും സമുദായത്തിന് അറിയിച്ചു കൊടുക്കുകവഴി നേടാനാവുന്ന ഗുണഫലങ്ങള്‍ സാധ്യമാക്കാന്‍ അവസരം സൃഷ്ടിക്കുകയായിരുന്നു അവന്‍ (നോക്കുക. അല്‍ഖസ്വാഇസ്വ് 1/9).
ഇവിടെ സ്വാഭാവികമായും ഉണ്ടാവാന്‍ സാധ്യതയുള്ള ചില സംശയങ്ങള്‍ ഉന്നയിച്ച് ഇമാം സുബ്കി(റ) മറുപടി പറയുന്നുണ്ട്. നബി(സ്വ) തങ്ങള്‍ തന്റെ ശാരീരിക സാന്നിദ്ധ്യം കൂടാ തെ തന്നെ മുഹമ്മദീയ യാഥാര്‍ഥ്യവും ആത്മാവും പ്രവാചകത്വവും അനുബന്ധ ആദരങ്ങ ളും ഏറ്റുവാങ്ങി എന്നു മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. അവിടുത്തെ നുബു വ്വത്ത്, രിസാലത്ത് സംബന്ധമായ വിളംബരപ്പെടുത്തലിന്റെ സാര്‍വ്വത്രികത അതിനു തെളിവാകുന്നുണ്ട്. അതിനാല്‍ തന്നെ നബി(സ്വ) തങ്ങളുടെ പ്രവാചത്വ പ്രാഥമ്യത്തിന്റെ കാര്യത്തില്‍, സൃഷ്ടിജന്യമായ ദുര്‍ബ്ബലാവസ്ഥയില്‍ നിന്നു കൊണ്ടുള്ള നമ്മുടെ ആലോചനക്ക് അര്‍ഥമില്ല. വിശുദ്ധ ഹദീസിലെ പരാമര്‍ശത്തിന്റെ സര്‍വ്വ ഗ്രാഹ്യമായ അര്‍ഥതലത്തില്‍ നില്‍ക്കുന്നതാണു നമുക്കു കരണീയം.
നബി(സ്വ) തങ്ങളുടെ ഭൌതിക ലോകത്തെ പ്രത്യക്ഷമായ നിയോഗമുണ്ടാകുമ്പോഴാണു പരസ്യമായ പിന്‍പറ്റലിന്റെയും സഹായത്തിന്റെയും സാഹചര്യം രൂപപ്പെടുന്നത്.
ഈ കരാറിലെ പ്രധാന ഭാഗമായ പിന്‍പറ്റലും സഹായിക്കലും, അച്ചടക്കമുള്ള അനുയാ യിയായിരിക്കുക എന്ന കാര്യം താല്‍പര്യപ്പെടുന്നുണ്ട്. അതിനാല്‍തന്നെ നബി(സ്വ) തങ്ങളുമായി ആദ്ധ്യാത്മിക ബന്ധവും അനുസരണവും വിധേയത്വവും പ്രകടമാക്കുക കൂടി ചെ യ്യുന്ന ഒരു സുപ്രധാന ചടങ്ങായിരുന്നു ഈ കരാര്‍ സ്വീകരണമുഹൂര്‍ത്തമെന്ന് മനസ്സിലാക്കാം. നിരുപമമായ ഈ സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ നബി(സ്വ) പ്രവാചകരുടെ നേ താവ് മാത്രമല്ല, പ്രവാചകന്‍മാരുടെ പ്രവാചകനും കൂടിയാണ് എന്നു മനസ്സിലാക്കാം.
പ്രവാചക സമ്മേളനം
ഈ നേതൃപദവിയുടെ പ്രകടമായ ഭാവത്തെയും അവസ്ഥയെയും കരാര്‍ പാലന രംഗത്തു തന്നെ വെളിവാക്കപ്പെട്ടിട്ടുണ്ട്. അവിടുത്തെ നിയോഗാനന്തരവും അതിന്നുള്ള അവസരം സൃ ഷ്ടിക്കപ്പെട്ടു. അതാണ് ഇസ്റാഇന്റെ രാത്രിയില്‍ ബൈത്തുല്‍ മുഖദ്ദസില്‍ നടന്നത്.
ഇസ്റാഅ് സംഭവ വിവരണത്തില്‍ ഇങ്ങനെ കാണാം: “അങ്ങനെ നബി(സ്വ) തങ്ങള്‍ ബൈ ത്തുല്‍ മുഖദ്ദസിലെത്തിച്ചേര്‍ന്നു. അപ്പോള്‍ അവിടെ ഇബ്റാഹീം, മൂസാ, ഈസാ(അ) എ ന്നിവരും മറ്റു അമ്പിയാക്കളുമുണ്ടായിരുന്നു. നബി(സ്വ) തങ്ങള്‍ക്കുവേണ്ടി അവരെ ഹാജറാക്കിയതായിരുന്നു. അപ്പോള്‍ നബി(സ്വ) അവര്‍ക്കെല്ലാം ഇമാമായി നിസ്കരിച്ചു”(അല്‍ ബിദായത്തുവന്നിഹായ. 3/ 128).
“പിന്നീട് നബി(സ്വ) തങ്ങള്‍ക്കുവേണ്ടി ആദം(അ)മും മറ്റു പ്രവാചകന്മാരും അവിടേക്കു അ യക്കപ്പെട്ടു. നബി(സ്വ) ആ രാത്രിയില്‍ അവര്‍ക്ക് ഇമാമായി നിസ്കരിച്ചു”(തഫ്സീര്‍ ത്വിബ്രി 8/7).
ഈ “ഇമാമത്ത്” എല്ലാ പ്രവാചകന്‍മാര്‍ക്കുമുപരി നബി(സ്വ) തങ്ങള്‍ക്കുള്ള പദവിയു ടെയും അംഗീകാരത്തിന്റെയും പ്രത്യക്ഷമായ വിളംബരമായിരുന്നു. ഇസ്റാഇന്റെ ഉടനെ നട ന്ന ആകാശാരോഹണത്തില്‍ നടന്ന മുനാജാത്തില്‍ നബി(സ്വ) തങ്ങളുടെ പ്രവാചകനെന്ന നിലയിലുള്ള പ്രാഥമ്യം അല്ലാഹു നേരില്‍ പറയുന്നുമുണ്ട്. നബി(സ്വ) തങ്ങളുടെ ദൌത്യപരമായ പ്രത്യേകതയും ആദരണീയതയും മറ്റും വിവരിക്കുന്ന കൂട്ടത്തിലാണിത്.
“സര്‍വ ജനങ്ങളിലേക്കും സുവാര്‍ത്തകനും താക്കീതുകാരനുമായി അങ്ങയെ നാം നിയോഗിച്ചിരിക്കുന്നു… സൃഷ്ടിപ്പില്‍ ആദ്യത്തെ പ്രവാചകനും നിയോഗത്തില്‍ അവസാനത്തെ പ്ര വാചകനുമാക്കിയിരിക്കുന്നു”(തഫ്സീര്‍ ത്വിബ്രി. 8/11).
ഇമാം സുബ്കി(റ)വിനെ ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നു: “നബി(സ്വ) തങ്ങളുടെ ആഗമനം ആദം(അ), നൂഹ്(അ), ഇബ്റാഹീം(അ), മൂസാ(അ), ഈസാ(അ) എന്നിവരുടെ കാലത്തായിരുന്നെങ്കില്‍ അവര്‍ക്കും അവരുടെ സമുദായങ്ങള്‍ക്കും നബി(സ്വ) തങ്ങളില്‍ വിശ്വസിക്കലും നബി(സ്വ) തങ്ങളെ സഹായിക്കലും നിര്‍ബന്ധമാകുമായിരുന്നു. അതിനുള്ള ക രാര്‍ അല്ലാഹു അവരില്‍ നിന്നു വാങ്ങിയിട്ടുണ്ട്. അപ്പോള്‍ അവിടുത്തെ നുബുവ്വത്തും രിസാലത്തും ആ പ്രവാചകന്മാരിലേക്കു കൂടി ഉള്ളതാണെന്ന അവസ്ഥ ആദ്യമേ നിലനിന്നിരു ന്നുവെന്നു വരുന്നു. നബി(സ്വ) തങ്ങളുമായി (ഭൌതിക ലോകത്ത്) സന്ധിക്കുമ്പോഴാണ് ഈ നിര്‍ദ്ദേശം പ്രായോഗിക വഴിപ്പെടലിന്റെ രൂപം പ്രാപിക്കുന്നത്(അല്‍ ഖസ്വാഇസ്വ്. 1/10, 11).
നബി(സ്വ) തങ്ങള്‍ എല്ലാ മനുഷ്യ – ജിന്നുകളിലേക്കും പ്രവാചകനാണെന്ന വചനത്തിന്റെ പരിധിയില്‍ എല്ലാ പ്രവാചകരും അവരുടെ അനുയായികളും പെടുമെന്നതാണ് യാഥാഥ്യം. അമ്പിയാക്കളുമായുണ്ടാക്കിയ കരാറിന്റെ പരിധിയില്‍ ഇതെല്ലാം വരുന്നുണ്ട്. കരാര്‍ സംബന്ധമായ ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്നുകസീര്‍(റ) ഉദ്ധരിക്കുന്നതു കൂടി കാണുക.
“മുഹമ്മദ്നബി(സ്വ) അന്ത്യനാള്‍വരെയുള്ള അന്ത്യപ്രവാചകരാണ്. അവിടുന്ന് മഹോന്നതനായ നേതാവാണ്. ഏതു കാലത്ത് രംഗത്തുവന്നാലും എല്ലാ അമ്പിയാക്കളെക്കാളും മുന്തി യ പരിഗണനയും അനുസരണവും നബി(സ്വ)ക്ക് നല്‍കേണ്ടത് എല്ലാവര്‍ക്കും അനിവാര്യമാണ്. ഇതു കാരണമാണ് ഇസ്റാഅ് രാത്രിയില്‍ പ്രവാചകന്‍മാരെല്ലാം ബൈത്തുല്‍ മുഖദ്ദസില്‍ ഒരുമിച്ചു കൂടിയപ്പോള്‍ നബി(സ്വ) അവര്‍ക്ക് ഇമാമായത്”(തഫ്സീര്‍ ഇബ്നു കസീര്‍ 1/493).
ഇമാം അബ്ദുല്‍വഹ്ഹാബിശ്ശഅ്റാനീ(റ) ഉദ്ധരിക്കുന്നു: ‘ഞാന്‍ ഗുരുവിനോട്(സയ്യിദ് അലിയ്യുല്‍ഖവാസ്സ്വ്(റ) നബി(സ്വ) തങ്ങളുടെ ദൌത്യത്തിന്റെ വ്യാപ്തിയെകുറിച്ച്, നബി(സ്വ) തങ്ങ ളുടെ ദൌത്യം നിയോഗിക്കപ്പെട്ട കാലത്തെ സമുദായത്തില്‍ മാത്രമാണോ ബാധകമാവുക; അതോ പൂര്‍വ്വിക സമൂദായങ്ങള്‍ക്കും മറ്റ് ആത്മാക്കള്‍ക്കും കൂടി ബാധകമാകുമോ എന്നു ചോദിച്ചു’?
“ഗുരു പറഞ്ഞു: എല്ലാ ആത്മാക്കള്‍ക്കും പൂര്‍വ്വസമുദായങ്ങള്‍ക്കും അത് ബാധകമാണ്. ആദം(അ) മുതല്‍ക്കുള്ള മുഴുവന്‍ പ്രവാചകന്‍മാരും സൈനിക കേന്ദ്രത്തിലെ ഉന്നതോദ്യോഗസ്ഥന്‍മാരെന്ന പോലെയും സാമ്രാജ്യത്തിലെ മന്ത്രിമാരെന്ന പോലെയും നബി(സ്വ) തങ്ങളുടെ പ്രതിനിധികളാണ്”.
“പൂര്‍വ്വികരായ നബിമാരെല്ലാം അവരുടെ പദവിക്കും മനോദാര്‍ഢ്യതക്കുമനുസൃതമായി, മുഹമ്മദ് നബി(സ്വ) തങ്ങളുടെ മതനിയമങ്ങളില്‍ നിന്നും ചുരുങ്ങിയ അംശവുമായാണ് നിയോഗിതരായിരുന്നത്. നബി(സ്വ) തങ്ങള്‍ ആത്മീയ ജഡിക ലോകങ്ങളിലെല്ലാം ഉന്നതനാ യ നേതാവാണ്. ശരീരികലോകത്ത് ഉന്നതരായ രാജാവായ പോലെ ആത്മാവുകളുടെ ലോ കത്തും അവിടുന്നു രാജാവ് തന്നെയാണ്. കാരണം നബി(സ്വ) തങ്ങളുടെ ആത്മാവ് ലോ കത്തെ എല്ലാ സൃഷ്ടികളുടെയും ആത്മാവുമായി ബന്ധമുള്ളതാണ്. ആദം(അ) ശരീരമുള്ള എല്ലാ മനുഷ്യരുടെയും പിതാവായ പോലെ നബി(സ്വ) ആത്മാവുള്ള എല്ലാറ്റിന്റെയും പിതൃസ്ഥാനത്താണ്. ആദം(അ) മണ്ണിനും വെള്ളത്തിനുമിടയിലായിരിക്കെ ഞാന്‍ പ്രവാചകനായിരുന്നെന്ന് നബി(സ്വ) തങ്ങള്‍ നമ്മെ അറിയിച്ചിട്ടുണ്ട്”(അല്‍ ജവാഹിറുവദ്ദുറര്‍:232,233).
ഈസാ(അ)ന്റെ പുനരാഗമനം
പ്രത്യക്ഷലോകത്ത് ഒരു പ്രാവശ്യം പ്രവാചകനായി വന്നവരാണ് മഹാനായ ഈസാ നബി (അ). ഇനിയൊരു ആഗമനം കൂടി അദ്ദേഹത്തിനുണ്ട്. ആ പുനരാഗമന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ പ്രവാചകത്വമെന്ന അത്യുന്നത പദവിക്ക് യാതൊരു ന്യൂനതയുമുണ്ടായിരിക്കില്ല. കാരണം പ്രവാചകത്വമെന്ന അത്യുത്തമ പദവി അദ്ധ്വാന സിദ്ധമല്ല. തികച്ചും ഇലാഹീ ദാനമാണ്. അതിനാല്‍ തന്നെ അതില്‍ ഒരു തരംതാഴ്ത്തല്‍ സംഭവിക്കേണ്ട സാഹചര്യം ഉദിക്കുന്നില്ല. പക്ഷേ, ഇനി ഈസാ(അ) രംഗത്തു വരുന്നത് ഈ സമുദായത്തിലെ ഒരംഗവും കൂടിയായിട്ടായിരിക്കും. അത് അദ്ദേഹത്തിന്റെ പ്രവാചകത്വ പദവിക്ക് വിഘ്നം തട്ടിക്കുന്നതല്ല. എല്ലാ പ്രവാചകന്‍മാരും ഇത്തരമൊരു പ്രത്യക്ഷാവസ്ഥയില്‍ നബി(സ്വ) തങ്ങളുടെ അനുയായിത്തീരുക എന്നത് സ്വാഭാവികമായ ഒരനിവാര്യതയാണ്. എന്നാല്‍ ഈസാ(അ) ഈ സ മുദായത്തിലെ കേവല അംഗങ്ങളെപ്പോലെയായിരിക്കില്ല. ഇമാം സുയൂത്വി(റ), സുബ്കി ഇമാമിനെ ഉദ്ധരിക്കുന്നു:
“അവസാന കാലത്ത് ഈസാ(അ) അവതരിക്കും. അദ്ദേഹം തന്റെ ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരൂ പ്രവാചകന്‍ തന്നെയായിരിക്കും. ഈ സമുദായത്തിലെ കേവലം ഒരംഗമായിരിക്കുമദ്ദേഹമെന്ന ധാരണ ശരിയല്ല. ഈ സമുദായത്തിലെ(അസാധാരണ) അം ഗമാണദ്ദേഹം. കാരണം നബി(സ്വ) തങ്ങളുടെ അനുയായികളില്‍ പെട്ടവരാണദ്ദേഹം. അദ്ദേഹത്തിന്റെ വിധിതീര്‍പ്പുകളെല്ലാം നബി(സ്വ) തങ്ങളുടെ ശരീഅത്തിനനുസൃതമായി, ഖുര്‍ആനിലെയും തിരുസുന്നത്തിലെയും വിധിവിലക്കുകളായിരിക്കും. നബി(സ്വ) തങ്ങളുമായി സ മുദായത്തിലെ മറ്റ് അംഗങ്ങള്‍ക്കുള്ള ബന്ധം തന്നെയായിരിക്കും ഈസാ(അ)നുമുണ്ടാവുന്നത്. പക്ഷേ, മഹാനവര്‍കളുടെ പ്രവാചകത്വ പദവിക്ക് യാതൊരു ന്യൂനതയുമേല്‍ക്കുകയില്ല. അത് സുരക്ഷിതവും സുസ്ഥിരവുമായിരിക്കും”(അല്‍ ഖസ്വാഇസ്വ:്. 1/11).
വേദക്കാരായ ആളുകള്‍ തങ്ങളുടെ പ്രവാചകന്‍മാരുടെയും വേദങ്ങളുടെയും പേരില്‍ ഊ റ്റം കൊള്ളുന്നവരായിരുന്നു. അതിനാല്‍ തന്നെ അവരുടെ മാര്‍ഗ്ഗത്തിന്റെ സത്യസന്ധത തെ ളിയിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു നബി(സ്വ)യെ അംഗീകരിക്കുകയെന്നത്. പക്ഷേ, അവരില്‍ പലരും അതു പാഴാക്കിക്കളഞ്ഞു. പൂര്‍വ്വികമായിതന്നെ പ്രവാചകസമൂഹമെന്ന നിലയില്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന ഗുണങ്ങള്‍ അതു കാരണം അവര്‍ നഷ്ടപ്പെടുത്തുകയായിരുന്നു.
ഇബ്രാഹീം(അ)ന്റെ സരണി പിന്തുടരുന്ന കുടുംബ പരമ്പരയില്‍ ദൃശ്യമായിരുന്ന സല്‍ഗുണസദാചാര പ്രതിബദ്ധത അവരില്‍ നിലീനമായിരുന്ന/സന്നിവേശിക്കപ്പെട്ടിരുന്ന ഈ സവിശേഷതയുടെ അടിസ്ഥാനത്തിലായിരുന്നു. മുഹമ്മദീയ യാഥാര്‍ഥ്യവും പ്രകാശവും വഹിക്കാ നും അര്‍ഹരിലേക്ക് പകരാനും സൌഭാഗ്യം സിദ്ധിച്ചവരായിരുന്നു അവര്‍. കേവലമൊരു പ്രകാശമായിരുന്നില്ല അത്; മുമ്പേ പ്രവാചകനായി സ്ഥാനാരോഹണം ചെയ്തിട്ടുള്ള ഒരു മഹാ വ്യക്തിത്വത്തിന്റെ പ്രകാശം അവരുടെ കുടുംബങ്ങള്‍ക്കും സഹജീവികള്‍ക്കും അതിന്റെ നേട്ടങ്ങളനുഭവിക്കാനായി. അതവര്‍ക്കൊരു സൌഭാഗ്യവും അനുഗ്രഹവും തന്നെയായിരുന്നു.