അസംഖ്യം പ്രവാചകര്‍ നിയുക്തരായ
കുടുംബമാണ് ബനൂഇസ്രാഈല്‍. അവരിലെ അവസാനത്തെ പ്രവാചകന്‍ ഈസാ(അ)
ആയിരുന്നു. അതു കൊണ്ടു തന്നെ മറ്റു പ്രവാചകന്‍മാരില്‍ നിന്നു
വ്യത്യസ്തമായി ഈസാ(അ)ന്റെ സന്ദേശത്തില്‍
അന്ത്യപ്രവാചകരെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ധാരാളമുണ്ട്. കാരണം
താന്‍ പ്രബോധനം നടത്തിയ ആശയത്തിന്റെ തുടര്‍ വിശദീകരണത്തിന് ഒരു
അന്ത്യ പ്രവാചകനെ മാത്രമായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
അതിനാല്‍ തന്നെ തനിക്കു ശേഷം വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച്
അന്ത്യപ്രവാചകനെന്ന രീതിയില്‍ തന്നെ വിളംബരം
നടത്തേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് നബി(സ്വ) തങ്ങളുടെ പേരു തന്നെ
വ്യക്തമാക്കിക്കൊണ്ട് ഈസാ നബി(അ) സൂവാര്‍ത്തകളറിയിച്ചത്.
നബി(സ്വ) തങ്ങളുടെ നിയോഗവും, താനും ഇതര പ്രവാചകന്‍മാരും അന്ത്യപ്രവാചകനില്‍ നിന്നു വ്യത്യസ്തരാണ്, ആ പ്രവാചകന്റെ പദവി അത്യുന്നതമാണ് തുടങ്ങിയകാര്യങ്ങളെ ല്ലാം ഈസാനബി(അ) വിവരിച്ചിട്ടുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ നിലവിലുള്ള വേദഭാഗങ്ങളില്‍ തന്നെ ഇതിന്റെ തെളിവുകള്‍ കാണാനാവും. അധികം കൈകടത്തലുകള്‍ക്കു വിധേയമായിട്ടില്ലാത്തതെന്നു കരുതപ്പെടുന്ന ബര്‍ണബാസിന്റെ സുവിശേഷത്തിലെ ചില പരാമര്‍ശങ്ങള്‍ ഉദാഹരണത്തിന് ഇവിടെ കുറിക്കുന്നു. പിശാചിന്റെ അഹങ്കാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് ഇങ്ങനെ വായിക്കാം:
“…..ഈ മണ്‍പിണ്ഡത്തെ സൃഷ്ടിച്ച ദൈവം 144,000 പ്രവാചകന്‍മാരെയും ആ ദൈവദൂതനെയും നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. അതില്‍ ആ ദൈവദൂതന്റെ ആത്മാവ് മറ്റു ള്ള എല്ലാറ്റിനെക്കാളും 60,000 വര്‍ഷം മുമ്പുതന്നെ സൃഷ്ടിച്ചിരുന്നു എന്നുള്ള……”(ബര്‍ണബാസ് സുവിശേഷം, അദ്ധ്യായം 35ല്‍ നിന്ന്).
“ആദം തന്റെ കാലുകളില്‍ എഴുന്നേറ്റുനിന്നപ്പോള്‍ ആകാശത്ത് (വായുവില്‍) സൂര്യനെപ്പോ ലെ തിളങ്ങുന്ന ഒരു ലിഖിതം കാണുകയുണ്ടായി. അത് ഇങ്ങനെ വായിക്കാം:”ദൈവം ഒന്നു മാത്രമേയുള്ളൂ, മുഹമ്മദ് ദൈവത്തിന്റെ ദൂതനാണ്”(ലാഇ……ല്ലാഹി). ഉടനെ തന്നെ ആദം ത ന്റെ വായ് തുറന്നു കൊണ്ടു പറഞ്ഞു: എന്റെ രക്ഷിതാവായ ദൈവമേ, എന്നെ സൃഷ്ടിക്കാ ന്‍ നീ തീരുമാനിച്ചതിനു നിനക്ക് ഞാന്‍ നന്ദിപറയുന്നു. എന്നാല്‍ എന്നോട് പറയാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു: എന്താണ് മുഹമ്മദ് ദൈവത്തിന്റെ ദൂതനാണ് എന്ന വാക്യത്തിന്റെ അര്‍ഥം? എനിക്ക് മുമ്പെ മറ്റു മനുഷ്യര്‍ ഉണ്ടോ?”
അപ്പോള്‍ ദൈവം പറഞ്ഞു: “ഓ, എന്റെ ദാസനായ ആദമേ, നിനക്ക് സ്വാഗതം. ഞാന്‍ നി ന്നോട് പറയുന്നു: നീ മാത്രമാണ് ഞാന്‍ സൃഷ്ടിച്ച മനുഷ്യന്‍. എന്നാല്‍ നീ കാണുന്ന ആള്‍ നിന്റെ മകനാണ്. അവന്‍ വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ ആഗതനാവും, എന്റെ ദൂതനായിട്ട്. അവനു വേണ്ടിയാണ് എല്ലാ സൃഷ്ടികളെയും ഞാന്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. അവന്‍ വരുമ്പോള്‍ ലോകത്തിന് പ്രകാശം നല്‍കും. അവന്റെ ആത്മാവ് 60,000 വര്‍ഷങ്ങ ള്‍ക്ക് മുമ്പ്, ഞാന്‍ മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിനു മുമ്പ്, ആകാശത്തിലെ ഒരു പ്രഭയായിട്ട് ഞാന്‍ വച്ചിരിക്കുന്നു”(ബര്‍ണബാസ് സുവിശേഷം: അദ്ധ്യായം 39ല്‍ നിന്ന്).
എണ്ണത്തിലെ വ്യത്യാസം നാം കാര്യമാക്കേണ്ടതില്ല. എണ്ണമല്ല പ്രധാനം; താത്വികമായ യോ ജിപ്പാണ് (‘പ്രകാശവും പ്രാഥമ്യവും’ എന്ന ലേഖനത്തിലെ ജാബിര്‍(റ)വിന്റെ ഹദീസില്‍ പ്ര കാശത്തെ വ്യത്യസ്ഥ ഘട്ടങ്ങളിലായി (12000ണ്മ5=60,000 വര്‍ഷം നിക്ഷേപിച്ചു എന്ന് കാണാവുന്നതാണ്).
പൂര്‍വ്വ പ്രവാചകന്‍മാരുടെയെല്ലാം സമൂഹത്തിന് അവരവരുടെ മാനസികമായ വികാസത്തിനും സാഹചര്യത്തിന്റെ തേട്ടത്തിനുമസരിച്ച് വിവരങ്ങളും ബോധനങ്ങളും നല്‍കപ്പെട്ടിരു ന്നു. തങ്ങളുടെ പ്രവാചകത്വവും ഉത്തരവാദിത്വവും പ്രതീക്ഷിത പ്രവാചകന്റെ സുസ്ഥാപിതമായു ള്ള പ്രവാചകത്വത്തിനും ദൌത്യത്തിനും വിധേയമാണെന്ന മുന്നറിയിപ്പു കൂടി അതിലടങ്ങിയിരുന്നു. ഈ അടിസ്ഥാനത്തില്‍ നബി(സ്വ) തങ്ങളുടെ അനുയായി എന്ന അവസ്ഥ കൂ ടുതല്‍ അനുഭവവേദ്യമാക്കാനായിരിക്കാം പുനരാഗമന കാലത്ത് മഹാനായ ഇമാം മഹ്ദി (റ)യുടെ പിന്നില്‍ മഅ്മൂമായി ഈസാ(അ) നിസ്കരിക്കുന്നത്.
നബി(സ്വ)തങ്ങള്‍ പറയുന്നു. “അങ്ങനെ ഈസാ(അ) ഇറങ്ങിവരും. അപ്പോള്‍ അക്കാലത്തെ സമുദായത്തിലെ നേതാവ് പറയും: “മുന്നോട്ടു വന്നു ഞങ്ങള്‍ക്ക് നിസ്കരിച്ചു തരൂ”. അ പ്പോഴദ്ദേഹം പറയും: “ഇല്ല.” നിങ്ങളില്‍ ചിലര്‍ ചിലര്‍ക്കു നേതാക്കളാണ്. ഈ സമുദായത്തിന് അല്ലാഹു നല്‍കിയിട്ടുള്ള ആദരത്തിന്റെ ഭാഗമാണിത്”(മുസ്ലിം).
നബി(സ്വ) തങ്ങളുടെ അനുയായി എന്ന പദവിയില്‍ നിന്ന് മറ്റൊരു അനുയായിയുടെ നേ തൃത്വത്തില്‍ നിസ്കാരത്തില്‍ സംബന്ധിക്കാന്‍ ഈസാ നബി(അ) തയ്യാറാകുന്നു. നബി(സ്വ) തങ്ങളുടെ പ്രവാചകത്വം അതിന്റെ പൂര്‍ണ്ണമായ അര്‍ഥത്തില്‍ അംഗീകരിക്കുകയാണിതിലുടെ. മഹാനായ മുസാ(അ), ഈസാ നബിക്ക് മുമ്പെയുള്ള പ്രവാചകന്‍മാരുടെ കൂട്ടത്തി ല്‍ ഏറ്റവും വലിയ പദവിയും വേദവും നല്‍കപ്പെട്ട പ്രവാചകനാണ്. അദ്ദേഹം നബി(സ്വ) തങ്ങളുടെ സമുദായത്തെ സഹായിക്കുന്നതായി മിഅ്റാജ് രാത്രിയിലെ സംഭവങ്ങളില്‍ നിന്ന് നമുക്കു മനസ്സിലാക്കാനാവുന്നുണ്ട്. ആദ്യം 50 വഖ്ത് നിസ്ക്കാരം ഫര്‍ളാക്കപ്പെട്ടത് അഞ്ചു വഖ്തായി ചുരുക്കുന്നതുവരെ നബി(സ്വ) തങ്ങളെ വീണ്ടും വീണ്ടും അല്ലാഹുവിങ്കലേക്കു തിരിച്ചയച്ചത് മൂസാ(അ) ആയിരുന്നുവല്ലോ. നബി(സ്വ) തങ്ങളുടെ അനുയായികളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരാവശ്യമായിരുന്നു. എണ്ണം കുറഞ്ഞെങ്കിലും പ്രതിഫലത്തി ന്റെ കാര്യത്തില്‍ കുറവൊന്നും വരാത്തതിനാല്‍ ഇത് വലിയൊരു സഹായം തന്നെയാണ്.
നബി(സ്വ) തങ്ങള്‍ക്കു സമുദായത്തിനോടുള്ള അതീവ വാത്സല്യമാണിവിടെ പ്രകടമാവുന്നത്. അവിടുത്തെ സ്വഭാവ ശീലത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ മൂസാ(അ) സഹായിയാവുകയാണിവിടെ