സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 13 August 2014

ആരോ നിര്‍മിച്ച നബിവചനം

ചോദ്യം: ‘ഞാന്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം നിങ്ങള്‍ ആമീന്‍ പറയുക.’ എന്ന നബിവചനം ആരോ നിര്‍മിച്ചതാണെന്നാണ് പറയുന്നത് ശരിയാണോ?
ഉത്തരം: ശരിയല്ല. ഇതാരും ഉണ്ടാക്കിയതല്ല. ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് ഹാഫിള് അബൂനഈമില്‍ ഇസ്വ്ബഹാനി(റ) തന്റെ ദലാഇലുന്നുബുവ്വയില്‍ നിവേദനം ചെയ്ത ഹ ദീസാണിത്. ഇമാം സുയൂഥി(റ) തന്റെ അദുര്‍റുല്‍ മന്‍സ്വൂര്‍ – 2/39ല്‍ ഇതുദ്ധരിച്ചിട്ടുമുണ്ട്. പരിചയമില്ലാത്ത ഹദീസുകളെല്ലാം ആരോ നിര്‍മിച്ചതാണെന്ന് തട്ടിവിടുന്നത് ലജ്ജാവഹം തന്നെ. സ്വഹാബത്തിന്റെ സാന്നിധ്യത്തില്‍ വെച്ച് അവര്‍ ആമീന്‍ പറയത്തക്കവിധം ബഹുവചനം കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ ചെയ്യേണ്ട മര്യാദയാണ് നബി   (സ്വ) ഈ വാക്കിലൂടെ പഠിപ്പിക്കുന്നത്. ഇമാം മുഹമ്മദുല്‍ ജസ്രി(റ) തന്റെ ഹിസ്വ്ന്‍ പേജ് 34ല്‍ ദുആഇന്റെ അദബുകള്‍ വിവരിച്ചുകൊണ്ട് പറയുന്നു: ‘പ്രാര്‍ഥിക്കുന്നവനും അത് ശ്രവിക്കുന്നവനും ആമീന്‍ പറയലും ദുആഇന്റെ അദബാകുന്നു.’
ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: “ഇമാമ് മിഹ്റാബില്‍ നിന്ന് മാറി (തിരിഞ്ഞ്) ഇരിക്കലാണ് സുന്നത്ത്. അവിടെതന്നെ ഇരിക്കുന്നുവെങ്കില്‍ മഅ്മൂമുകളെ കൊള്ളെ വലതുഭാഗവും ഖിബ്ല കൊള്ളെ ഇടതുഭാഗവുമാക്കി ഇരിക്കേണ്ടതാണ്. ദുആഇന്റെ വേളയിലും ഇങ്ങനെ തന്നെയാണ് വേണ്ടത്. മസ്ജിദുന്നബവിയിലും ഇതിന് വ്യത്യാസമില്ല. കാരണം നബി(സ്വ)യുടെ കാലശേഷം ഖുലഫാഉര്‍റാശിദുകളും ശേഷമുള്ളവരും നിസ്കരിച്ചപ്പോഴെല്ലാം ഇത് തന്നെയാണനുവര്‍ത്തിച്ചു പോന്നത്. ഈ നബിചര്യക്കെതിരായി അവര്‍ ആരില്‍ നിന്നും അറിയപ്പെട്ടിട്ടില്ല” (തുഹ്ഫ – 2/105).