സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 9 August 2014

അല്ലാഹുവിന്‍റെ നാമ,വിശേഷങ്ങള്‍


قال الله تعالى: {وَلله الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ:سورة الأعراف 180
 "അല്ലാഹുവിന്‍ നല്ല നാമങ്ങള്‍ ഉണ്ട് (ഹദീസില്‍99 നാമങ്ങള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്)അത് കൊണ്ട് അവനോട് നിങ്ങള്‍ പ്രാര്ത്ഥിക്കുക അതിനെ തൊട്ട് വെതിചെലിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക (ഖുര്‍ആന്‍)
1) الله
അല്ലാഹുവിന്‍റെ പേര്‍
هو ذكر القطب من ...أهل الدائرة الربانية من داوم علي هذا الاسم الشريف بخلوة حسية ومعنوية ولب حاضر مستديم الطهارة بسهر وصوم ومحض عبودية انفتح له باب الملكوت واطلع علي أسار الجبروت
അല്ലാഹ്"എന്നത് അഖ്ത്വാബുകളുടെ(ആദ്യാത്മികലോകത്ത് പാരമ്യതപ്രാപിച്ചവര്‍)ദിക്റാണ്.
ആരെങ്കിലും ഈ ദിക്റ് ബാഹ്യവും ആന്തരീകവുമായ ഏകാഗ്രതയോടെ,ഹൃദയ സാനിദ്ധ്യത്തോടെ,ശുദ്ധിയോടെ,നോമ്പോടെ,ഉറക്കൊഴിച്ച്,ഇബാദത്ത്മാത്രം ഉദ്ദേശിച്ച് പതിവാക്കിയാല്‍ അല്ലാഹുഅവന്ന്‍ പ്രപഞ്ചകവാടങ്ങള്‍ തുറന്നുകൊടുക്കുകയും ലോക രഹസ്യങ്ങള്‍ വെളിവാക്കികൊടുക്കുകയും ചെയ്യും
عَنْ أَبِي هُرَيْرَةَ – رَضِيَ اللَّهُ عَنْهُ
أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
"إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا، مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الْجَنَّةَ".
رواهـ الـبـخـاري
നബി(സ)പറഞ്ഞു അല്ലാഹുവിന് 99നാമങ്ങളുണ്ട് ആരെങ്കിലും അതുള്‍കൊണ്ട് മനപ്പാഠമാക്കിയാല്‍ സ്വര്‍ഗസ്തനാകും (ഹദീസ് ബുഖാരി)
2:-الرحمن =എല്ലാവരിലും കരുണചെയ്യുന്നവന്‍
ഈ ദിക്റ് ഏകാഗ്രതയില്‍ നല്ല സുഗന്തം പുകയിച്ച് ഇശാനിസ്കാരത്തിനുശേഷം 230 പ്രാവശ്യം ചൊല്ലിയാല്‍ പരസ്പര സ്നേഹവും സമാധാനവും ആര്‍ദ്രതയുടെ ഉടമയുമായിതീരും
الرحيم3=വിശ്വാസിക്ക് കാരുണ്യവാന്‍
ഈ ദിക്റ് തിങ്കളാഴ്ച പ്രഭാതത്തില്‍ 278 പ്രാവശ്യം മധുരപലഹാരത്തില്‍ ഓതി അത് തന്‍റെ സ്നേഹജനങ്ങളെ ഭക്ഷിപ്പിച്ചാല്‍ അവര്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കുകയും അത് നിലനില്കുകയും ചെയ്യും
4)الملك=ഉടമസ്ഥന്‍
من داوم عليه بين صلاتي الفجر والصبح احدي وعشرين ومأئة نحو أربعة أعوام وهو لايتركه يوما واحدا فان الله يغنيه
ഈ ദിക്റ് സുബ്ഹിനിസ്കാരത്തിന്‍റെയും അതിന്‍റെ സുന്നത്തിന്‍റെയും ഇടയില്‍ 121പ്രാവശ്യം 4കൊല്ലം പതിവാക്കിയാല്‍ അല്ലാഹു അവനെ പണക്കാരനാക്കും
من داوم علي هذا الاسم الاعظم بالخلوة الكاملة والطهارة التامة ومحض العبودية ولاي...نام الابعد غلبة النوم ولا يفطر الاعن ضرورة أطلعه الله علي سر الاتحاد ودماليج الامداد والارواح الكائنة في أجسامها والخارجة عن أجرامها
ആരെങ്കിലും ഈ ദിക്റ് പൂര്‍ണ ശുദ്ധിയോടെ ഏകാന്തനായി ആരാധനയെ മാത്രം ലക്ഷ്യവെച്ച് ഉറക്കം വന്നാല്‍ മാത്രം ഉറങ്ങുകയും നിര്‍ബന്ധഘട്ടമാല്ലാത്തപ്പോഴൊക്കെ നോമ്പ് നോറ്റും പതിവാക്കിയാല്‍ അല്ലാഹു അവന്ന്‍ ആദ്യാത്മിയ ജ്ഞാനത്തിന്‍റെ ഉള്ളും പുറവുംവെളിവാക്കി കൊടുക്കും
وهو ذكر الغوث من أهل الدائرة
ഇത് ആദ്യാത്മിയലോകത്ത് വസിക്കുന്ന "ഗൌസ്"എന്ന് പറയപ്പെടുന്ന വിഭാഗത്തിന്‍റെ ദിക്റാണ്.
5)السلام:-രക്ഷകന്‍,രക്ഷപ്പെട്ടവന്‍
من داوم علي هذا الذكر دبر كل صلوة مكتوبة في أول وقتها مدة من أعوام ستة وستين ومأئة أمده الله باجابة الدعاء في كل مطلب .
ഈ ദികറ് എല്ലാഫറ്ല്‍ നിസ്കാരത്തിന്‍റെ ഉടനെ(ആദ്യ സമയത്ത്)166 പ്രാവശ്യം കാലങ്ങളോളം പതിവാക്കിയാല്‍ ഏത് ലക്ഷ്യത്തിന് വേണ്ടിഅവന്‍ ദുആ ചെയ്താലും "ഇജാബത്ത്"നല്‍കി അല്ലാഹു അനുഗ്രഹിക്കും
وهو ذكر ا...لاولياء من أهل الدائرة
ഇത് ആദ്യാത്മിയ ലോകത്തെ ഔലിയാക്കളുടെ ദിക്റാണ്
وهو ذكر الرجال الذين هم ثلاثمأئة وستون رجلا علي عدد أيام السنة فهؤلاء القوم بهم تنزل الرحمة والامطار وبهم وبالنبي صلي الله عليه وسلم تغفر الأوزار ويستر الله بجميل ستره علي العاصي
ഈ ദികറ് ലോകത്ത് നില നില്‍കുന്ന പ്രത്യകക്കാരായ 360 മഹാന്മാരുടെ ദിക്റാണ് അവര്‍ കാരണമായി അല്ലാഹു മഴയും അനുഗ്രഹവും ചൊരിഞ്ഞു തരും അവര്‍ കാരണമായും നബി(സ)കാരണമായും ദോഷങ്ങള്‍പൊറുക്കപ്പെടുകയും അല്ലാഹു അവന്‍റെ പ്രത്യകമായ മറകൊണ്ട് പാപികളെ(പാപങ്ങളെ)മറച്ച് വെക്കുകയും ചെയ്യും.
 6)المؤمن=നിര്ഭയന് ,നിര്‍ഭയത്വം നല്കുന്നവന്
من داوم هذا الذكر يصلح الالفة بين الزوجين.
ഈ ദികറ് പതിവാക്കിയാല്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ഇടയില്‍ സ്നേഹവും സഹവര്‍ത്തിത്വവും നിലനില്‍ക്കാന്‍ കാരണമാകും.
7)المهيمن=നിരീക്ഷകന്
من داوم علي هذا الاسم ست وسبعين ومأئة بعد الصلوة العتمة وداوم عليه مدة أخبر في نومه بمايقع في الكون قبل وقوعه .
ഈ ദിക്റ് ഒരാള്‍ 176പ്രാവശ്യം ഇശാഅ്നിസ്കാരത്തിനുശേഷം പതിവാക്കിയാല്‍ സംഭവിക്കാന് പോകുന്ന കാര്യം ഉറക്കില്‍ അവന്‍ വിളിച്ചു പറയാന്‍ സാധ്യതയുണ്ട്.